ചക്ര ചൈതന്യ മെഡിറ്റേഷൻ

10 വർഷത്തെ ഗവേഷണത്തിനും ധ്യാനത്തിനും ശേഷം ഗുരുജി കെ അനിൽ കുമാർ മനുഷ്യനിലെ ആന്തരിക കഴിവുകൾ ഉണർത്താനും സന്തോഷകരവും സമ്മർദ്ദരഹിതവുമായ ജീവിതം നയിക്കാൻ സഹായിക്കുന്ന ചില സവിശേഷമായ ധ്യാനരീതികൾ സ്വാർത്ഥമാക്ക്കി രോഗികൾക്ക് പരിശീലനം, കൗൺസിലിംഗ്, കൺസൾട്ടേഷൻ എന്നിവ നൽകുന്നു. വിട്ടു മാറാത്ത അസുഖങ്ങൾ പോലും ചക്ര ചൈതന്യ മെഡിറ്റേഷനിലൂടെ കുറവ് വരുത്തി സന്തോഷ പ്രദമായ ഒരു ദിവ്യാനുഭൂതി പകർന്നു നൽകുന്നു. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാതൊരു നിരക്കും കൂടാതെ ഗുരുജി aura cleansing നൽകി വരുന്നു. അർഹതയുള്ള ഏതൊരാൾക്കും അറിവ് പങ്കിടുന്നതിൽ അദ്ദേഹം സന്തുഷ്ടനാണ്. മനുഷ്യ ശരീരത്തിലെ എനർജി സന്തുലനം മനസിലാക്കി അവരുടെ പ്രശ്‌നങ്ങൾക്ക് യഥാർത്ഥ പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.

ഗുരുജി കെ അനിൽകുമാറിന്റെ മകൻ ശ്രീ. അക്ഷയ്കുമാർ 6 വയസ്സു മുതൽ അച്ഛന്റെ ശിഷ്യത്വത്തിൽ പഠിച്ചു വരുന്നു.. ഗുരുജിയുടെ മാർഗനിർദേശപ്രകാരം അദ്ദേഹം പതിവായി യോഗ മൊഡ്യൂളുകൾ പരിശീലിക്കാനും പഠിപ്പിക്കാനും തുടങ്ങി. ചക്ര മെഡിറ്റേഷൻ, കുണ്ഡലിനി യോഗ, തംബുല ക്രിയ, മഷിനോട്ടം എന്നീ ക്ലാസ്സുകളാണ് നൽകി വരുന്നത്. ചക്രങ്ങളെ അതിന്റെ യഥാർത്ഥ പൊസിഷനിലോട്ട് കൊണ്ട് വരാനും ചൈതന്യത്തിനാവസ്യമായ വിശേഷാൽ ക്രിയകളും, നമ്മുടെ ശരീരത്തിന് ചുറ്റുമുള്ള നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാനും തമ്പുല ക്രിയ സഹായിക്കുന്നുവെന്ന് അദ്ദേഹം സമന്വയിപ്പിച്ചു. ജീവിതത്തിലെ ഓരോ നിമിഷത്തിലും വ്യാമോഹത്തിൽ നിന്ന് യാഥാർത്ഥ്യത്തെ വേർതിരിക്കാൻ കുണ്ഡലിനി യോഗക്കും തംബുല ക്രിയക്കും കഴിയും എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ചക്ര ചൈതന്യ മെഡിറ്റേഷൻ.