ചക്ര ചൈതന്യ മെഡിറ്റേഷൻ തെറാപ്പി

ചക്ര ചൈതന്യ മെഡിറ്റേഷൻ തെറാപ്പി

ശരീരത്തിനും മനസ്സിനും എവിടെയും ചെയ്യാവുന്ന ലളിതവും ശക്തവുമായ റിലാക്‌സേഷൻ ടെക്‌നിക്
മാനസികവും ശാരീരികവുമായ ഉന്മേഷത്തിനായി

ധ്യാനത്തിന്റെ ആദ്യ പടിയായ ഈ വിദ്യ, മനസ്സിനും ശരീരത്തിനും സമഗ്രമായ ശാന്തിയും ഊർജവും നൽകുന്നു.

Download E-Book

ചക്ര ചൈതന്യ മെഡിറ്റേഷൻ തെറാപ്പി എന്നത്

ശരീരത്തിനും മനസ്സിനും ക്ഷീണം തോന്നുന്ന ഏത് അവസ്ഥയിലും, എവിടെവച്ചും ചെയ്യാവുന്ന ഒരു ലളിതമായ റിലാക്‌സേഷൻ ടെക്‌നിക് ആണ് ചക്ര ചൈതന്യ മെഡിറ്റേഷൻ തെറാപ്പി.

പല പോസുകളിൽ ചെയ്യാൻ കഴിയുന്ന ഈ ധ്യാനരീതി, മാനസിക സംഘർഷം, സമ്മർദ്ദം, അസ്വസ്ഥത, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിച്ച് പൂർണമായും മാറ്റിയെടുക്കാൻ സഹായിക്കുന്നു.

ധ്യാനത്തിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ

  • കോസ്‌മിക് എനർജി ശരീരത്തിലേക്ക് പ്രവഹിക്കുന്നു
  • മനസ്സിനും ശരീരത്തിനും ഉണർവും ഉന്മേഷവും
  • പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ്
  • ഏകാഗ്രതയും മനശ്ശാന്തിയും വർധിക്കുന്നു
  • ശ്വാസകോശങ്ങളും ഹൃദയവും ഞരമ്പുകളും ആരോഗ്യകരമാകുന്നു

ശാരീരികവും നാഡീവ്യൂഹവുമായ പ്രഭാവങ്ങൾ

ശ്വാസകോശത്തിലെ എല്ലാ അറകളും തുറക്കുകയും വികസിക്കുകയും ചെയ്യുന്നതിനാൽ ശുദ്ധവായു നിറഞ്ഞു രക്തശുദ്ധിയും പ്രാണശക്തിയും വർധിക്കുന്നു.

നട്ടെല്ല് അയവുള്ളതാകുന്നു, സന്ധികൾ ചലനാത്മകമാകുന്നു, ആന്തരികാവയവങ്ങൾ സജീവമാകുന്നു, നാഡീവ്യൂഹം ഉത്തേജിതമാകുന്നു.

സുഷുമ്നയിലൂടെ പ്രാണസഞ്ചാരം നടക്കുകയും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഊർജപ്രവാഹം സുതാര്യമാകുകയും ചെയ്യുന്നു.